sita

തൃശൂർ: ആയുർവേദ ചികിത്സാ മേഖലയിലെ സ്ഥാപനങ്ങൾക്ക്, ഗുണനിലവാരത്തിന് നൽകുന്ന എൻട്രി ലെവൽ എൻ.എ.ബി.എച്ച്. സർട്ടിഫിക്കേഷൻ സീതാറാം ആയുർവേദ സ്‌പെഷ്യാലിറ്റി ആശുപത്രിക്ക് ലഭിച്ചു. സീതാറാം ആയുർവേദ സ്‌പെഷ്യാലിറ്റി ആശുപത്രി സീനിയർ മെഡിക്കൽ ഓഫീസർ ഡോ.വി.എസ്.പ്രിയയ്ക്ക് ടി.എൻ.പ്രതാപൻ എം.പി സർട്ടിഫിക്കറ്റ് കൈമാറി. എൻ.എ.ബി.എച്ച് സർട്ടിഫിക്കേഷൻ നേടിയ സ്ഥാപനങ്ങൾ കേന്ദ്ര ഗവൺമെന്റിന്റെ എം.വി.ടി. (മെഡിക്കൽ വാല്യൂ ട്രാവൽ) പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നത് വഴി വിദേശികളെയും വിദേശപണത്തെയും ആകർഷിക്കാനും, ആയുർവേദ ടൂറിസത്തെ മെച്ചപ്പെടുത്താനുമാകുമെന്ന് പ്രതാപൻ പറഞ്ഞു.
സീതാറാം ആയുർവേദ ചീഫ് ഫിസിഷ്യൻ ഡോ.ഡി.രാമനാഥൻ അദ്ധ്യക്ഷനായി. എൻ.എ.ബി.എച്ച്. ഡെപ്യൂട്ടി ഡയറക്ടർ ഡോ.വന്ദന സിരോഹ മുഖ്യപ്രഭാഷണം നടത്തി. ഹീൽ ഇൻ ഇന്ത്യ മെഡിക്കൽ വാല്യൂ ട്രാവൽ പോർട്ടലിനെ കുറിച്ച് ആയുഷ് മന്ത്രാലയത്തിലെ ആയുർവേദ ഉപദേഷ്ടാവ് ഡോ.കൗസ്തുഭ ഉപാദ്ധ്യായ സംസാരിച്ചു. സീതാറാം മെഡിക്കൽ സൂപ്രണ്ട് ഡോ.ഭഗവതി അമ്മാൾ, ഡോ.രാഹുൽ പനയൻ, ഡോ.അജിത് കുമാർ, ഡോ.ദേവേന്ദ്ര ത്രിഗുണ, പ്രൊഫ.അശ്വിനി കുമാർ ഭാർഗവ, ഡോ.ഇടൂഴി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി എന്നിവർ പങ്കെടുത്തു. ആചാര രസായനം വെബ്ബിനാറിൽ 450 ലേറെ പേർ പങ്കെടുത്തു. ഡോ.വന്ദന സിരോഹ, എൻ.എ.ബി.എച്ച്. കോ ഓഡിനേറ്റർമാരായ ഡോ.വത്സല ദേവി, പി.പി.രാജൻ, സഞ്ജയ് സൂദ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.