chithram

തൃശൂർ: ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ കുട്ടികൾക്കായി 17ന് ജില്ലാതല ചിത്രരചനാ മത്സരം നടത്തും. ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ തൃശൂർ സി.എം.എസ് എച്ച്.എസ്.എസിൽ 5 - 9 വരെയും 10 -16 വരെയും (പൊതു വിഭാഗം), 5 - 10 വരെയും 11 - 18 വരെയും (ഭിന്നശേഷി വിഭാഗം) പ്രായപരിധിയിൽ 4 ഗ്രൂപ്പുകളിലും ക്രയോൺ, വാട്ടർ കളർ, ഓയിൽ കളർ, പേസ്റ്റൽ കളർ എന്നീ മാധ്യമങ്ങളിലും ആണ് മത്സരം സംഘടിപ്പിക്കുന്നത്. രാവിലെ 9ന് രജിസ്‌ട്രേഷൻ ആരംഭിക്കും. പേപ്പർ മാത്രം സമിതി നൽകും. ഓയിൽ കളർ ഉപയോഗിക്കുന്നവർ മുൻകൂട്ടി അറിയിക്കണം (9446941455). പൊതു വിഭാഗക്കാർ പ്രായവും ഭിന്നശേഷി വിഭാഗക്കാർ ഭിന്നശേഷിയും തെളിയിക്കുന്ന രേഖകൾ കരുതണം. വിഷയം മത്സര സമയത്ത് നൽകും. ദേശീയ തലത്തിൽ ആദ്യ 3 സ്ഥാനം നേടുന്നവർക്ക് യഥാക്രമം 5000, 3000, 2000 രൂപ വീതം സമ്മാനവും സ്‌കോളർഷിപ്പും നൽകും. 9.30ന് ലളിതകലാ അക്കാഡമി സെക്രട്ടറി എൻ.ബാലമുരളീകൃഷ്ണൻ ഉദ്ഘാടനം ചെയ്യുമെന്ന് സമിതി ഭാരവാഹികളായ എം.കെ.പശുപതി, എൻ.ചെല്ലപ്പൻ, പി.കെ.വിജയൻ എന്നിവർ പറഞ്ഞു.