തൃശൂർ: ഇരട്ട സഹോദരികളായ വേദജയുടെയും മേധജയുടെയും ചിത്രകലാപ്രദർശനത്തിന് ലളിതകലാ അക്കാഡമി ആർട്ട് ഗാലറിയിൽ ഇന്ന് തുടക്കം. രാവിലെ 10ന് ആർട്ടിസ്റ്റ് മദനൻ ഉദ്ഘാടനം ചെയ്യും. 70ൽപ്പരം ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. തത്സമയ വരയും ഉണ്ടാകും. നാഗലശ്ശേരി പെരുമ്പള്ളി മനയിൽ ഭാഗവതാചാര്യൻ പി.ഗണേശൻ നമ്പൂതിരിയുടെയും സ്മിതയുടെയും മക്കളും കൂറ്റനാട് വട്ടേനാട് ജി.വി.എച്ച്.എസ്.എസ് 9-ാം ക്ലാസ് വിദ്യാർത്ഥികളുമാണ് ഇരുവരും. 16വരെ പ്രദർശനം കാണാം.