onam

ആറ്റപ്പാടം ഗ്രാമികയുടെ ഓണാഘോഷ സമാപന സമ്മേളനം ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

കൊരട്ടി: ആറ്റപ്പാടം ഗ്രാമിക കൾച്ചറൽ, ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ് ആൻഡ് ലൈബ്രറിയുടെ ഓണാഘോഷം 'ആർപ്പോ 2022' സമാപിച്ചു. സാംസ്‌കാരിക സമ്മേളനവും സമാദരണ സദസും ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൊരട്ടിയിലെ മാദ്ധ്യമ പ്രവർത്തകരെ അക്ഷരശ്രീ പുരസ്‌കാരം നൽകി ആദരിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ നൈനു റിച്ചു സമ്മാനവിതരണം നടത്തി. പ്രസിഡന്റ് ലാലുമോൻ ചാലക്കുടി ചടങ്ങിൽ അദ്ധ്യക്ഷനായി. സെക്രട്ടറി അജയ് മോഹൻ, സ്ഥാപക പ്രസിഡന്റ് കെ.ആർ. സജീവൻ, സജീവ് തങ്കപ്പൻ, രാജീവ് തങ്കപ്പൻ എന്നിവർ പ്രസംഗിച്ചു. കലാകായിക മത്സരങ്ങൾ, വടംവലി മത്സരം, ഫുട്ബാൾ ഷൂട്ടൗട്ട്, ഡി.ജെ നൈറ്റ് എന്നിവയും നടന്നു.