medical-store

ചാലക്കുടി പബ്ലിക് സോഷ്യൽ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കുറ്റിച്ചിറയിലെ നീതി മെഡിക്കൽ സ്റ്റോർ ഉദ്ഘാടനച്ചടങ്ങിൽ ആതുര രംഗത്തെ മികച്ച സേവനത്തിന് ഡോ. ജോയ് കട്ടക്കയത്തിനെ മുൻ എം.പി. എം.വി. ശ്രേയാംസ് കുമാർ ആദരിക്കുന്നു.

ചാലക്കുടി: പബ്ലിക് സോഷ്യൽ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി കുറ്റിച്ചിറയിൽ ആരംഭിച്ച നീതി മെഡിക്കൽ സ്റ്റോർ മുൻ എം.പി. എം.വി. ശ്രേയാംസ് കുമാർ ഉദ്ഘാടനം ചെയ്തു. ആൽത്തറ ജംഗ്ഷനിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് യൂജിൻ മോറേലി അദ്ധ്യക്ഷനായി. മുന്തിയ മരുന്നുകൾക്ക് വില നിശ്ചയിക്കുന്നതിനുള്ള നിയന്ത്രണം എടുത്തുകളഞ്ഞ കേന്ദ്ര സർക്കാർ നടപടി മൂലം രാജ്യത്ത് മരുന്നുകളുടെ വില കുത്തനെ കൂടിയെന്ന് ശ്രേയാംസ്‌കുമാർ പറഞ്ഞു. വീരേന്ദ്രകുമാറാണ് അക്കാലത്ത് രാജ്യസഭയിൽ ഇതിനെതിരെ ശബ്ദമുയർത്തിയത്. അന്നാരും അദ്ദേഹത്തെ പിന്തുണയ്ക്കാനുണ്ടായില്ല-ശ്രേയാംസ്‌കുമാർ പറഞ്ഞു. ആതുര രംഗത്ത് മികച്ച സേവനം കാഴ്ചവയ്ക്കുന്ന ഡോ.ജോയ് കട്ടക്കയത്തിന് സൊസൈറ്റിയുടെ പുരസ്‌കാരം ശ്രേയാംസ്‌കുമാർ സമ്മാനിച്ചു. സഹകരണ സംഘം അസി.രജിസ്ട്രാർ ബ്ലിസൺ സി.ഡവിസ് ആദ്യവിൽപ്പന നിർവഹിച്ചു. ജോർജ് കെ.തോമസ് ഏറ്റുവാങ്ങി. പഞ്ചായത്ത് പ്രസിഡന്റുമാരായ മായാ ശിവദാസ്, റിജു മാവേലിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡെസ്റ്റിൻ താക്കോൽക്കാരൻ, മർച്ചന്റ്‌സ് അസോസിയേഷൻ സെക്രട്ടറി ഉണ്ണിക്കൃഷ്ണൻ പ്ലാശേരി, ഫാ. ജിജി കുന്നേൽ, എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ, സി.വി. ആന്റണി, ജിനി ബെന്നി, ടി.എൻ. ജോഷി, എൻ.സി. ബോബൻ, ആനി ജോയ്, ജോർജ് വി.ഐനിക്കൽ, എബി പോൾ എന്നിവർ പ്രസംഗിച്ചു.