കൊടുങ്ങല്ലൂർ: ശ്രീനഗർ അഷ്ടപദി തീയറ്റേഴ്‌സിന്റെ 33-ാം ഓണാഘോഷ പരിപാടികളുടെ ഭാഗമായുള്ള റസിഡന്റ്സ് അസോസിയേഷനുകളുടെ കലാ മത്സരങ്ങളിൽ തണൽ റസിഡന്റ്സ് അസോസിയേഷൻ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. കടുക്കച്ചുവട് ഈസ്റ്റ് റസിഡന്റ്സ് അസോസിയേഷൻ രണ്ടാം സമ്മാനം നേടി. സംസ്‌കാരിക സമ്മേളനം ബക്കർ മേത്തല ഉദ്ഘാടനം ചെയ്തു.

വാർഡ് കൗൺസിലർ അലിമ റഷീദ്, വേദ സിനിമയിലെ നടീനടന്മാരും അണിയറ പ്രവർത്തകരും പങ്കെടുത്തു. പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അവാർഡ് വിതരണം ചെയ്തു. അഷ്ടപദി പ്രസിഡന്റ് എം.കെ. സഹീർ അദ്ധ്യക്ഷനായി. സമ്മേളനത്തിൽ അഷ്ടപദി സെക്രട്ടറി പി.എം. മനേഷ് സ്വാഗതവും ട്രഷറർ ഇ.ഒ ജോൺസൺ നന്ദിയും പറഞ്ഞു.