വടക്കാഞ്ചേരി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി വടക്കാഞ്ചേരി നഗരസഭയിലെ മിണാലൂർ 31-ാം ഡിവിഷന്റെ കരട് വോട്ടർപ്പട്ടിക പ്രസിദ്ധീകരിച്ചു. നഗരസഭാ ഓഫീസിലും വെബ്‌സൈറ്റിലും, തലപ്പിള്ളി താലൂക്ക് ഓഫീസ്, മിണാലൂർ വില്ലേജ് ഓഫീസ് എന്നിവിടങ്ങളിലും കാണാം. വോട്ടർ പട്ടികയിൽ പേര് ചേർക്കാനോ സ്ഥാനമാറ്റത്തിനോ, നാല്, അഞ്ച്, ആറ്, ഏഴ് എന്നീ ഫോറങ്ങളിൽ ഉചിതമായവയിൽ പൂരിപ്പിച്ച് 26ന് മുമ്പായി അപേക്ഷ സമർപ്പിക്കണം. നാല്, ആറ്, ഏഴ് ഫോറങ്ങൾ ഓൺലൈൻ വഴിയും ഫോറം അഞ്ച് നഗരസഭാ ഓഫീസിൽ നേരിട്ടും സമർപ്പിക്കണം. അപേക്ഷ സമർപ്പിച്ചവർക്ക് ഹിയറിംഗ് നടത്തുന്നതിന് അസിസ്റ്റന്റ് ഇലക്ട്രറൽ റജിസ്‌ട്രേഷൻ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അപേക്ഷകർ ഹിയറിംഗിനായി വരുമ്പോൾ, വയസ്, താമസസ്ഥലം എന്നിവ തെളിയിക്കുന്ന രേഖകളും ഇപ്പോഴത്തെ വോട്ടർ ഐ.ഡി കാർഡും സഹിതം ഇലക്ഷൻ കമ്മീഷൻ നിർദ്ദേശിക്കുന്ന തീയതിയിൽ നഗരസഭാ ഓഫീസിൽ അസിസ്റ്റന്റ് ഇലക്ട്രൽ രജിസ്‌ട്രേഷൻ ഓഫീസർ മുമ്പാകെ ഹാജരാകണമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.