തൃശൂർ: എസ്.എൻ.ബി.പി യോഗത്തിന്റെ ആഭിമുഖ്യത്തിൽ കൂർക്കഞ്ചേരി ശ്രീ മാഹേശ്വര ക്ഷേത്രത്തിൽ ശ്രീനാരായണ ഗുരുദേവ മഹാസമാധി ദിനം 21 ന് ആചരിക്കും. ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ, രാവിലെ പത്തിന് അനുസ്മരണ സമ്മേളനം, സമൂഹ സദ്യ, സമൂഹ പ്രാർത്ഥന എന്നിവ ഉണ്ടാകും. രാവിലെ പത്തിന് നടക്കുന്ന ചടങ്ങിൽ എസ്.എൻ.ബി.പി യോഗം പ്രസിഡന്റ് സദാനന്ദൻ വാഴപ്പിള്ളി അദ്ധ്യക്ഷത വഹിക്കും. സമൂഹ സദ്യ മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പി യോഗം അസി.സെക്രട്ടറി കെ.വി. സദാനന്ദൻ മുഖ്യാതിഥിയാകും. യോഗം കൗൺസിലർ രാജൻ മഞ്ചേരി പ്രഭാഷണം നടത്തും. മുകുന്ദൻ കുരമ്പേപ്പറമ്പിൽ സ്വാഗതവും പ്രസാദ് പരാരത്ത് നന്ദിയും പറയും. 10.30 മുതൽ ഉച്ചയ്ക്ക് 2.30 വരെ സമൂഹ സദ്യ നടക്കും. ഗുരുദേവന്റെ സമാധി സമയമായ വൈകിട്ട് 3.30ന് പർണശാലയിൽ പീത പതാക ഇറക്കി സമൂഹ പ്രാർത്ഥന ഉണ്ടായിരിക്കും.