khazi
കാളിയാറോഡ് പള്ളിയിൽ നടന്ന ഖാസി ബയ്യത്ത് സംഗമം.

ചേലക്കര: കാളിയാറോഡ് പള്ളി ജാറത്തിൽ വച്ച് ഖാസി ബൈഅത്ത് സംഗമം നടന്നു. കേന്ദ്ര ജമാഅത്ത് ഖത്തീബ് ഉസ്താദ് സുലൈമാൻ ദാരിമി ഏലംകുളത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന സംഗമത്തിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഖാസിയായി ബൈഅത്ത് കർമം നിർവഹിച്ചു. പുലാക്കോട് പങ്ങാരപിള്ളി മഹല്ല്, തൃക്കണായ മഹല്ല്, എളനാട് കിഴക്കുമുറി മഹല്ല്, കാളിയാ റോഡ് മഹല്ല് എന്നീ നാല് മഹല്ലുകളുടെ കീഴിലുള്ള ബൈഅത്ത് സംഗമമാണ് നടന്നത്. കേന്ദ്ര ജമാഅത്ത് പ്രസിഡന്റ് വി.എസ്. കാസിം ഹാജി, സെക്രട്ടറി കെ.എം. രാജേഷ് ഖാൻ, ട്രഷറർ പി.എസ്. മൊയ്തീൻകുട്ടി തുടങ്ങിയവർ സംസാരിച്ചു