പാവറട്ടി: മോഡി സർക്കാരിനെതിരെയും സംഘപരിവാർ നയങ്ങൾക്കെതിരെയുമുള്ള കോൺഗ്രസ് ഭാരത് ജോഡോ യാത്രയെ ബി.ജെ.പിയോട് ചേർന്നു കൊണ്ട് കേരളത്തിലെ സി.പി.എം എതിർക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്ന് ഭാരത് ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സി.സി. ശ്രീകുമാർ അഭിപ്രായപ്പെട്ടു. എളവള്ളി മണ്ഡലം ഭാരത് ജോഡോ യാത്രയുടെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.ജെ. സ്റ്റാൻലി അദ്ധ്യക്ഷത വഹിച്ചു. ഭാരത് ജോഡോ യാത്രയുടെ മണലൂർ നിയോജക മണ്ഡലം കൺവീനർ പി.കെ. രാജൻ, സജീവ് കുന്നത്തുള്ളി, സുന്ദരൻ കരുമത്തിൽ, സീമ ഷാജു, എം.പി. ശരത് കുമാർ, വർഗീസ് മാനത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.