tascകഴിമ്പ്രം ടാസ്‌കിന്റെ സുവർണ ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന്.

എടമുട്ടം: കഴിമ്പ്രം ടാസ്‌കിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾ കഴിമ്പ്രം ഹൈസ്‌കൂൾ വേദിയിൽ സിനിമാ സംവിധായകൻ അമ്പിളി ഉദ്ഘാടനം ചെയ്തു. രാവിലെ എടമുട്ടത്തു നിന്നും ആരംഭിച്ച വിളംബര കൂട്ടയോട്ടം ടാസ്‌ക് മുൻ പ്രസിഡന്റ് മോഹനൻ മാസ്റ്റർ ഫ്ലാഗ് ഓഫ് ചെയ്തു.

ഉച്ചയ്ക്ക് 2ന് എടമുട്ടം യുവശക്തി സംഘത്തിന്റെ ഓണക്കളിയും നടന്നു. സുനിൽ വേളേക്കാടിന്റെ ഈ വഴിയിൽ ഇത്തിരി നേരം എന്ന കഥാസമാഹാരം സാഹിത്യ അക്കാഡമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ പ്രകാശനം ചെയ്തു. നൗഷാദ് പാട്ടുകുളങ്ങര പുസ്തകം പരിചയപ്പെടുത്തി. പഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക് വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ഉണ്ണിക്കൃഷ്ണൻ വാഴപ്പുള്ളി, ധനിഷ്ഠ ജിംജി, ശബരീഷ് ഏറാട്ട് എന്നിവർക്ക് പുരസ്‌കാരം നൽകി. ടാസ്‌ക് പ്രസിഡന്റ് ജഗദീശൻ മാസ്റ്റർ അദ്ധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിത്ത്, ഷൈൻ നെടിയിരുപ്പിൽ, ഫാത്തിമ സലിം, ചിദംബരൻ മാസ്റ്റർ, ഇ.ആർ. രഞ്ജൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് നടന്ന ടാസ്‌ക് ഗായകസംഘത്തിന്റെ ഗാനമേളക്ക് മധു ശക്തിധരൻ നേതൃത്വം നൽകി.