കൊടുങ്ങല്ലൂർ: പനങ്ങാട് ശാഖയിൽ ഗുരുദേവജയന്തി വിവിധ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ മണികണ്ഠൻ ശാന്തിയുടെ കാർമികത്വത്തിൽ ഗുരുപൂജ, സമൂഹ പ്രാർത്ഥന, മധുരവിതരണം, ഘോഷയാത്രയിൽ പങ്കെടുക്കുന്നവർക്കുള്ള ഓണാക്കോടി വിതരണം, ജയന്തിദിന സമ്മേളനം എന്നിവയുണ്ടായിരുന്നു. ജയന്തിദിന സമ്മേളനം യൂണിയൻ മുൻ സെക്രട്ടറി പി.കെ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശാഖാ മുൻ സെക്രട്ടറിയും ആഘോഷ കമ്മിറ്റി ചെയർമാനുമായ കെ.എം. തിലകൻ അദ്ധ്യക്ഷനായി. എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർത്ഥികെളെയും, റൂബിക്‌സ് ക്യൂബ് സോൾവ് ചെയ്യുന്നതിൽ നിരവധി അവാർഡുകൾ കരസ്ഥമാക്കിയ ധ്യാൻ എസ്. ജിത്തിനെയും ആദരിച്ചു. വൃക്ക രോഗികളായ രണ്ട് പേർക്ക് ചികിത്സാ ധനസഹായം നൽകി. ചാണാടിക്കൽ സുരേഷ് തന്ത്രികൾ ഗുരുദേവജയന്തി സന്ദേശം നൽകി. ശാഖാ പ്രസിഡന്റ് മോഹനൻ പറപറമ്പിൽ, സെക്രട്ടറി എം.വി. സുധൻ, പ്രകാശ് ബാബു കുറ്റിപറമ്പിൽ, രമേഷ് ബാബു കാരയിൽ, മോഹൻ പൂതോട്ട്, സുധീർ വില്ലൻ, സുബ്രഹ്മണ്യൻ വലിയപറമ്പിൽ, പ്രേമംദാസ് തറയിൽ, പീതാംബരൻ പറപറമ്പിൽ, പത്മജൻ വട്ടപറമ്പിൽ, ശ്രീജിത്ത് കുറുപ്പശ്ശേരി, വനിതാസംഘം സെക്രട്ടറി അല്ലി പ്രതീപൻ, ആഘോഷ കമ്മിറ്റി ചെയർപേഴ്‌സൺ ജയന്തി രവീന്ദ്രൻ, പഞ്ചായത്ത് കമ്മിറ്റി അംഗം പ്രേമനന്ദൻ പട്ടാലി എന്നിവർ സംസാരിച്ചു. ഉച്ചക്ക് വാദ്യഘോഷത്തോടെ ഗുദേവ രഥം എഴുന്നള്ളിച്ചുകൊണ്ടുള്ള ഗ്രാമപ്രദക്ഷിണവുമുണ്ടായിരുന്നു.