വടക്കാഞ്ചേരി: നഗരസഭാ പരിധിയിലെ പ്രദേശങ്ങളിൽ പേവിഷ ബാധയ്‌ക്കെതിരായ വാക്‌സിനേഷനും ലൈസൻസും എടുക്കാതെ നായ്ക്കളെ വളർത്തുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. നായ്ക്കളെ കെട്ടിയിട്ട് വളർത്തണം. വാക്‌സിനേഷനും ലൈസൻസും ഇല്ലാതെ നായ്ക്കളെ വളർത്തരുത്. പ്രായമായ നായ്ക്കളെ തെരുവിൽ ഉപേക്ഷിക്കരുത്. ചട്ടങ്ങൾ പാലിക്കാത്തവർക്കെതിരെ പിഴയടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.