വെള്ളിക്കുളങ്ങര: പോത്തൻചിറയിൽ പുലി പശുവിനെ കൊന്ന് തിന്നു. പോട്ടക്കാരൻ ഷീല മനോജിന്റെ പ്രസവിക്കാറായ പശുവിനെയാണ് പുലി കൊന്നത്. ഇന്നലെ രാവിലെയാണ് പുലി കൊന്ന നിലയിൽ പശുവിനെ കണ്ടത്. മേയാൻ വിട്ട പശുവിനെ പിന്തുടർന്നാണ് പിടികൂടിയതെന്ന് സംശയിക്കുന്നു. ലക്ഷണം കണ്ടിട്ട് പശുവിനെ പുലി കൊന്നതാണെന്നും വെറ്ററിനറി സർജന്റെ റിപ്പോർട്ട് കിട്ടിയിട്ടില്ലെന്നും വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ച് ഓഫീസർ അറിയിച്ചു.