ചാലക്കുടി വെറ്ററിനറി ആശുപത്രിയിൽ പ്രതിരോധ കുത്തിവയ്പ് നടത്തിയ നായയ്ക്കുള്ള സർട്ടിഫിക്കറ്റ് നഗരസഭാ ചെയർമാൻ എബി ജോർജ് കൈമാറുന്നു.
ചാലക്കുടി: പേവിഷ ബാധയ്‌ക്കെതിരെ ചാലക്കുടി മൃഗാശുപത്രിയിൽ വാക്‌സിനേഷൻ ക്യാമ്പ്് ആരംഭിച്ചു. ഇന്നലെ 52 വളർത്തു നായകൾക്ക് കുത്തിവയ്പ് നടത്തി. ബുധനാഴ്ചയും ഇതു തുടരും. റാപ്പിഡ് ഫ്രീ കേരള പദ്ധതിയുടെ ഭാഗമായി നഗരസഭയുടെ സഹകരണത്തോടെയാണ് വാക്‌സിനേഷൻ നടക്കുന്നത്. ചെയർമാൻ എബി ജോർജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ അഡ്വ.ബിജു ചിറയത്ത് അദ്ധ്യക്ഷനായി. വെറ്ററിനറി സർജൻ ഡോ.മോളി ആന്റണി പദ്ധതി വിശദീകരിച്ചു. സർക്കാർ നിശ്ചയിച്ച സെപ്തംബർ 20നകം നഗരസഭാ പരിധിയിൽ ഇനിയും വാക്‌സിനേഷൻ ചെയ്യാത്ത നായകൾക്ക് അതു ലഭ്യമാക്കുക്കാനാണ് ആലോചിക്കുന്നത്. നഗരസഭാ പരിധിയിൽ മൃഗങ്ങളെ വളർത്തുന്നവർക്ക് ലൈസൻസ് നിർബന്ധമാക്കാനും നായകൾക്ക് മൈക്രോചിപ്പ് ഘടിപ്പിക്കാനുമുളള ചർച്ചകളും നടക്കുന്നുണ്ട്.