1
ത​ന്നേ ​തീ​രു​...​ വെ​ട്ടി​ക്കു​റ​ച്ച​ ​ശ​മ്പ​ള​വും​ ​ആ​നു​കൂ​ല്യ​ങ്ങ​ളും​ ​ഉ​ട​ൻ​ ​പു​ന​ഃസ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​കെ​.ജി​.എം.​ഒ​.എ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​സ​ർ​ക്കാ​ർ​ ​ഡോ​ക്ട​ർ​മാ​ർ​ ​തൃ​ശൂ​ർ​ ​ഡി.​എം.​ഒ​ ​ഓ​ഫീ​സി​ന് ​മു​ന്നി​ൽ​ ​സം​ഘ​ടി​പ്പി​ച്ച​ ​ധ​ർണ


തൃശൂർ : പതിനൊന്നാം ശമ്പളപരിഷ്‌കരണ ഉത്തരവിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.ജി.എം.ഒ.എ ജില്ലാ ഘടകം പ്രതിഷേധദിനം ആചരിച്ചു. ഡി.എം.ഒ ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ മിഡ്‌സോൺ വൈസ് പ്രസിഡന്റ് ഡോ. മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. വി.ഐ. അസീന, സെക്രട്ടറി ഡോ. വി.പി. വേണുഗോപാൽ, ട്രഷറർ ഡോ. ജിൽഷോ ജോർജ്, വൈസ് പ്രസിഡന്റുമാരായ ഡോ. ബിനോജ് മാത്യൂ, ഡോ. ദിവ്യ സുരേശൻ, ഡോ. പി. നിതിൻ, ഡോ. ഭവൻ ശങ്കർ, ഡോ. എസ്.വി. സുബ്രഹ്മണ്യൻ, ജോയിന്റ് സെക്രട്ടറി ഡോ. ജോസ്മി ജോർജ് പ്രസംഗിച്ചു.


കൊവിഡ് മഹാമാരിക്കാലത്ത് ജീവൻ പോലും പണയം വച്ച് മാതൃകാപരമായ പ്രവർത്തനം നടത്തിയ ഡോക്ടർമാരോട് സർക്കാർ തുടരുന്ന വാഗ്ദാനലംഘനം കടുത്ത അനീതിയാണ്.

- ഡോ. വി.ഐ.അസീന, കെ.ജി.എം.ഒ.എ ജില്ലാ പ്രസിഡന്റ്