 
ചാലക്കുടി: അതിദരിദ്രരുടെ മൈക്രോ പ്ലാൻ തയ്യാറാക്കലിന്റെ ഭാഗമായി ബ്ലോക്കുതല ശിൽപ്പശാല നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ലീന ഡേവിസ് അദ്ധ്യക്ഷയായി. ചാലക്കുടി നഗരസഭ, അതിരപ്പിളളി, കോടശ്ശേരി, മേലൂർ, പരിയാരം, കൊരട്ടി, കാടുക്കുറ്റി എന്നീ പഞ്ചായത്തുകൾ എന്നിവ അതിദരിദ്രർക്കായി തയ്യാറാക്കിയ പ്ലാനുകൾ യോഗത്തിൽ അവതരിപ്പിച്ചു. ബ്ലോക്ക് പരിധിയിൽ 378 പേരെയാണ് അതിദരിദ്രരായി കണ്ടെത്തിയത്. പഞ്ചായത്ത് പ്രസിഡന്റുമാരായ മായ ശിവദാസൻ, പി.സി. ബിജു, കെ.കെ. റിജേഷ്, റിജു മാവേലി, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ബീന രവീന്ദ്രൻ, പി.പി. പോളി, ബ്ലോക്ക് മെമ്പർ അഡ്വ. ലിജോ, കില ആർ.പിമാർ തുടങ്ങിയവർ പങ്കെടുത്തു. ബ്ലോക്ക് കോ-ഓർഡിനേറ്റർ വി.കെ. ശ്രീധരൻ പദ്ധതി വിശദീകരണം നടത്തി. കില ആർ.പി കെ.ടി. ജോണി ശിൽപ്പശാല ക്രോഡീകരണം നടത്തി. ബി.ഡി.ഒ ടി.സി. രാധാമണി സ്വാഗതവും കില ആർപി പി.പി. സദാനന്ദൻ നന്ദിയും പറഞ്ഞു.