 
തൃശൂർ(ഒല്ലൂർ): തൈക്കാട്ടുശ്ശേരി വൈദ്യരത്‌നം ആയുർവേദ കോളേജിൽ ആരംഭിച്ച ആരോഗ്യശാസ്ത്ര സർവകലാശാല കലോത്സവത്തിൽ സെൻട്രൽ സോൺ മത്സരങ്ങളിൽ 39 പോയന്റോടെ കോട്ടയം ഗവ. മെഡിക്കൽ കോളേജ് മുന്നിൽ. 22 പോയന്റോടെ പാലക്കാട് വിഷ്ണു ആയുർവേദ കോളേജാണ് രണ്ടാം സ്ഥാനത്ത്. 19 പോയന്റുള്ള വൈദ്യരത്‌നം ആയുർവേദ കോളേജ് തൈക്കാട്ടുശ്ശേരി മൂന്നാം സ്ഥാനത്തുണ്ട്.
വ്യക്തിഗത മത്സരങ്ങളായ ക്ലേമോഡലിങ്ങിൽ മുഹമ്മദ് അസ്‌ലാം (ഗവ. മെഡിക്കൽകോളേജ് കോട്ടയം) ഒന്നാം സ്ഥാനംനേടി. ലളിതഗാന മത്സരത്തിൽ മനു മുരളി (ശ്രീനാരായണ ആയുർവേദ കോളേജ്, എറണാകുളം), മോണോ ആക്ടിൽ സി.ആർ. അഞ്ജന (നെഹ്‌റു കോളേജ്, പാലക്കാട്), ലളിതഗാനം പെൺകുട്ടികളുടെ മത്സരത്തിൽ ഹർഷ കൃഷ്ണൻ (അഷ്ടാംഗം ആയുർവേദിക് വിദ്യപീഠം പാലക്കാട്) എന്നിവരും ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഗ്രുപ്പ് മത്സരങ്ങളിൽ തിരുവാതിരകളിയിൽ പലക്കാട് അഹല്യ ആയുർവേദ കോളജ് ഒന്നാം സ്ഥാനം നേടി.
ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം എന്ന ക്രമത്തിൽ.
ലളിതഗാനം- (പെൺകുട്ടികൾ) ദേവിക ഹരികുമാർ (വൈദ്യരത്‌നം ആയുർവേദ കോളേജ്, ഒല്ലൂർ), നന്ദന നമ്പ്യാർ (ജൂബിലി മിഷൻ), പി.പി. പാർവതി (ഗവ. നഴ്‌സിംഗ് കോളേജ്, ഏറണാകുളം). ജാം ഇംഗ്ലീഷ്- ഫാഹ്ം റഷിദ് ( ഗവ. മെഡിക്കൽ കോളേജ് ഏറണാകുളം), നവനീത് കൃഷ്ണ (ജൂബിലി മെഡിക്കൽ കോളേജ്, തൃശൂർ), ജൂലിറ്റ് മാത്യു (ഗവ. മെഡിക്കൽ കോളേജ്, കോട്ടയം). വാട്ടർ കളർ- അനു അരവിന്ദ് (അൽ അഷർ മെഡിക്കൽ കോളേജ് തൊടുപുഴ), എൻ.ജെ. ജ്വാല(വിഷ്ണു ആയുർവേദ കോളേജ്, ഷോർണൂർ), അസ്‌ന ജെബിൻ (കരുണ മെഡിക്കൽ കോളേജ് പാലക്കാട്). മോണോആക്ട്- സി.ആർ. അഞ്ജന (നെഹ്‌റു കോളേജ് ഒഫ് നഴ്‌സിംഗ് പാലക്കാട്), ഡോ. ജ്വാല എസ്. പരമേശ്വർ (വിഷ്ണു ആയുർവേദ കോളേജ്, ഷൊർണൂർ), ജിത്‌ന രാജ് (അഹല്യ ആയുർവേദ കോളേജ്, പാലക്കാട്), രംഗോലി- അനസ് എച്ച്.എം.സി കോട്ടയം), വൈദ്യരത്‌നം കോളേജ് ഒല്ലൂർ, മോസ്‌ക് മെഡിക്കൽ കോളേജ് കോലഞ്ചേരി.
കോട്ടയം മെഡിക്കൽ കോളേജ് - 39
വിഷ്ണു ആയൂർവേദ കോളേജ് - 22
വൈദ്യരത്‌നം ആയുർവേദ കോളേജ് -19
ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് എറണാകുളം-12
അഹല്യ ആയുർവേദ - 11
അഷ്ടാഗം ആയുർവേദ കോളേജ് പാലക്കാട്-10
അനസ് എച്ച്.എം.സി-10
ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ -10
അൽ അഷർ മെഡിക്കൽ കോളേജ് -10