chintha

തൃശൂർ: യുവജന കമ്മിഷന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ വിപുലമായ കാമ്പയിൻ നടത്തുമെന്ന് ചെയർപേഴ്‌സൺ ഡോ.ചിന്താ ജെറോം. സർവകലാശാല, കോളേജ് യൂണിയനുകൾ, യുവജന ക്ലബ്ബുകൾ, സാംസ്‌കാരിക സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാകും കാമ്പയിൻ. ജില്ലാതല അദാലത്തിന് ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ചിന്താ ജെറോം. ലഹരിക്കെതിരെ ബോധവത്കരണ പരിപാടികൾ വ്യാപിപ്പിക്കും.
തൊഴിലിടങ്ങളിലെ ചൂഷണം ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കും. അസംഘടിത മേഖലയിലെ യുവജന തൊഴിലാളികൾക്ക് വേണ്ട പിന്തുണ നൽകാനാവശ്യമായ നടപടികൾ സ്വീകരിക്കും. പട്ടികവർഗ പിന്നാക്ക മേഖലകളിലും ട്രാൻസ്‌ജെൻഡേഴ്‌സ് വിഭാഗങ്ങളിലും കാര്യക്ഷമമായ ഇടപെടൽ നടത്തുമെന്നും ചിന്താ ജെറോം വ്യക്തമാക്കി. അദാലത്തിലെ 35 കേസുകളിൽ 26 എണ്ണം തീർപ്പാക്കി. ബാക്കി മാറ്റിവെച്ചു. കൊവിഡ് കാലത്ത് സ്വാശ്രയ സ്ഥാപനങ്ങൾ ജോലിയിൽ നിന്ന് പിരിച്ചുവിട്ട കേസുകളാണ് അദാലത്തിൽ കൂടുതൽ. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൃത്യമായ നഷ്ടപരിഹാരത്തിന് ഉത്തരവിട്ടു. അംഗങ്ങളായ ഡോ.പ്രിൻസി കുര്യാക്കോസ്, റെനീഷ് മാത്യു, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ പ്രകാശ് പി.ജോസഫ്, അസിസ്റ്റന്റ് പി.അഭിഷേക് തുടങ്ങിയവരും പങ്കെടുത്തു.

എ.​അ​യ്യ​പ്പൻ ക​വി​താ​പു​ര​സ്‌​കാ​രം​ ​

തൃ​ശൂ​ർ​:​ ​ക​വി​ ​എ.​അ​യ്യ​പ്പ​ന്റെ​ ​ഓ​ർ​മ്മ​യ്ക്കാ​യി​ ​അ​യ​നം​ ​സാം​സ്‌​കാ​രി​ക​വേ​ദി​ ​ഏ​ർ​പ്പെ​ടു​ത്തു​ന്ന​ ​അ​യ​നം​ ​എ.​അ​യ്യ​പ്പ​ൻ​ ​ക​വി​താ​പു​ര​സ്‌​കാ​ര​ത്തി​ന് ​കൃ​തി​ക​ൾ​ ​ക്ഷ​ണി​ച്ചു.​ 2019​ ​ജ​നു​വ​രി​ ​മു​ത​ൽ​ 2022​ ​ആ​ഗ​സ്റ്റ് ​വ​രെ​ ​ആ​ദ്യ​പ​തി​പ്പാ​യി​ ​പു​റ​ത്തി​റ​ങ്ങി​യ​ ​മ​ല​യാ​ള​ ​ക​വി​താ​സ​മാ​ഹാ​ര​ത്തി​നാ​ണ് 11,111​ ​രൂ​പ​യും​ ​ഫ​ല​ക​വും​ ​പ്ര​ശ​സ്തി​പ​ത്ര​വും​ ​അ​ട​ങ്ങു​ന്ന​താ​ണ് ​പു​ര​സ്‌​കാ​രം.

എ​ഴു​ത്തു​കാ​ർ​ക്കും​ ​പ്ര​സാ​ധ​ക​ർ​ക്കും​ ​വാ​യ​ന​ക്കാ​ർ​ക്കും​ ​പു​സ്ത​ക​ങ്ങ​ൾ​ ​അ​യ​ക്കാം.​ ​പു​സ്ത​ക​ത്തി​ന്റെ​ ​നാ​ല് ​കോ​പ്പി​ക​ൾ​ ​വി​ജേ​ഷ് ​എ​ട​ക്കു​ന്നി,​ ​ചെ​യ​ർ​മാ​ൻ,​ ​അ​യ​നം​ ​സാം​സ്‌​കാ​രി​ക​ ​വേ​ദി,​ ​അ​യ​നം​ ​ഡോ.​സു​കു​മാ​ർ​ ​അ​ഴീ​ക്കോ​ട് ​ഇ​ടം,​ ​ചേ​ലൂ​ർ​ ​സെ​വ​ൻ​ത്ത് ​അ​വ​ന്യൂ,​ ​റൂം​ ​ന​മ്പ​ർ​ 5​ ​സി,​ ​കോ​ര​പ്പ​ത്ത് ​ലെ​യി​ൻ,​ ​തൃ​ശൂ​ർ​ 20​ ​മൊ​ബൈ​ൽ​ 9388922024​ ​എ​ന്ന​ ​വി​ലാ​സ​ത്തി​ൽ​ 2022​ ​ഒ​ക്ടോ​ബ​ർ​ 25​ ​ന് ​മു​മ്പാ​യി​ ​ല​ഭി​ച്ചി​രി​ക്ക​ണം.

വി​വാ​ദം​ ​അ​നാ​വ​ശ്യം​:​ ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റ്

തൃ​ശൂ​ർ​:​ ​തൃ​ശൂ​ർ​ ​ഡി.​സി.​സി.​ ​ഓ​ഫീ​സി​ന്റെ​ ​നി​റ​ത്തെ​ ​ചൊ​ല്ലി​യു​ള്ള​ ​വി​വാ​ദം​ ​അ​നാ​വ​ശ്യ​മാ​ണെ​ന്നും​ ​മു​ൻ​ഭാ​ഗ​ത്ത് ​ത്രി​വ​ർ​ണ്ണ​നി​റം​ ​കൊ​ടു​ക്കാ​ൻ​ ​മാ​ത്ര​മാ​ണ് ​തീ​രു​മാ​നി​ച്ച​തെ​ന്നും​ ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​ജോ​സ് ​വ​ള്ളൂ​ർ​ ​പ​റ​ഞ്ഞു.​ ​ചി​ല​ർ​ ​അ​നാ​വ​ശ്യ​മാ​യി​ ​വി​വാ​ദം​ ​സൃ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു.​ ​പ​തി​നേ​ഴ് ​വ​ർ​ഷ​മാ​യി​ ​പെ​യി​ന്റ് ​ചെ​യ്യാ​തെ​ ​നി​റം​ ​മ​ങ്ങി​ക്കി​ട​ന്നി​രു​ന്ന​ ​ഓ​ഫീ​സ് ​ഒ​ന്ന് ​ഭം​ഗി​യാ​ക്കാ​ൻ​ ​വേ​ണ്ടി​ ​സ​ദു​ദ്ദേ​ശ​ത്തോ​ടെ​ ​ചെ​യ്ത​താ​യി​രു​ന്നു.​ ​പ​ക്ഷേ,​ ​ഉ​ദ്ദേ​ശ​ശു​ദ്ധി​ ​മ​ന​സി​ലാ​ക്കാ​തെ​ ​ചി​ല​ർ​ ​അ​ത് ​വി​വാ​ദ​മാ​ക്കി.​ ​ഒ​ൻ​പ​ത് ​ദി​വ​സ​മാ​യി​ ​തൊ​ഴി​ലാ​ളി​ക​ൾ​ ​പെ​യി​ന്റിം​ഗ് ​ചെ​യ്യു​ന്നു​ണ്ട്.​ ​പ​ണം​ ​ചെ​ല​വി​ട്ട് ​ഇ​ങ്ങ​നെ​യൊ​രു​ ​കാ​ര്യം​ ​ചെ​യ്യു​മ്പോ​ൾ,​ ​അ​തി​നെ​ ​ന​ല്ല​ ​അ​ർ​ത്ഥ​ത്തി​ൽ​ ​സ്വീ​ക​രി​ക്കാ​ൻ​ ​ത​യ്യാ​റാ​വ​ണ​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.