1

ചെറുതുരുത്തി: ദേശമംഗലം പഞ്ചായത്തിലെ റോഡിലെ അപകടകരമായ കുഴികൾ ഇല്ലാതാക്കുക, പള്ളം ദേശമംഗലം കനാൽ റോഡിലെ ഇരുവശങ്ങളിലുമുള്ള പൊന്തക്കാടുകൾ വെട്ടി സഞ്ചാരയോഗ്യമാക്കുക, റോഡിലെ ഇരുവശങ്ങളിൽ അപകടമായ വിധത്തിൽ കാനകളിലെ സ്ലാബ് തകർന്ന അവസ്ഥയ്ക്ക് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മുസ്‌ലിം ലീഗ് പള്ളം മേഖലാ കമ്മിറ്റിയുടെ നേതൃതത്തിൽ പ്രതിഷേധ പ്രകടനവും റോഡിൽ പ്രതീകാത്മകമായി വാഴ നട്ടു.

പൊതുമരാമത്ത് വകുപ്പ് മന്ത്രി റിയാസിന്റെയും ചേലക്കര എം.എൽ.എയും മന്ത്രിയുമായ കെ. രാധാകൃഷ്ണന്റെയും ദേശമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ. ജയരാജന്റെയും ഫോട്ടോ തൂക്കി പ്രതിഷേധം നടത്തി. മുസ്‌ലിം യൂത്ത് ലീഗ് പാലക്കാട് ജില്ലാ സെക്രട്ടറി ഉനൈസ് മാരായമംഗലം ഉദ്ഘാടനം ചെയ്തു. മു‌സ്‌ലിം ലീഗ്‌ പെൻഷൻ യൂണിയൻ ജില്ലാ പ്രസിഡന്റ് കെ.എ. മുഹമ്മദ് കുട്ടി അദ്ധ്യക്ഷനായി. മുസ്‌ലിം യൂത്ത് ലീഗ് ചേലക്കര നിയോജക മണ്ഡലം പ്രസിഡഡന്റ് കെ. വൈ അഫ്‌സൽ മുഖ്യ പ്രഭാഷണം നടത്തി. മുസ്‌ലിം യൂത്ത് ലീഗ് അനങ്ങനടി പഞ്ചായത്ത് പ്രസിഡന്റ് മുസ്തഫ പുലാക്കൽ മുഖ്യാതിഥിയായി.

കെ.എ. ഇബ്രാഹിം, ടി.കെ.എം. കാസിം, വി.എം. നൗഷാദ്, വി.എ. ഷെഫീഖ്, എ.എ. അബ്ദുൽ കാദർ, എം. മുസ്തഫ, കെ.കെ. മുഹമ്മദ്, സി.എ. അബ്ദുൽ മുനീം, എ.എച്ച്. മൊയ്തീൻ കുട്ടി, ടി.കെ. സുലൈമാൻ, പി.എ. മുഹമ്മദ്, സി.എം. ഷിഹാബ്, കെ.എം. മുബാരിസ്, സി.എസ്. സദ്ദാം തുടങ്ങിയവർ സംസാരിച്ചു. മുസ്‌ലിം യൂത്ത് ലീഗ് പള്ളം മേഖല പ്രസിഡന്റ് പി.എസ്. മൻസൂർ സ്വാഗതവും ഗ്ലോബൽ കെ.എം.സി.സി ചേലക്കര വൈസ് പ്രസിഡന്റ് എ.എച്ച്. സൈദലവി നന്ദിയും പറഞ്ഞു.