 
നന്തിക്കര: ഹിന്ദു മിഷൻ ട്രസ്റ്റ് നിർമ്മിക്കുന്ന ധർമ്മാശുപത്രിയുടെ ശിലാസ്ഥാപനം ശബരിമല തന്ത്രി കണ്ണഠര് മഹേഷ് മോഹനൻ നിർവഹിച്ചു. തുടർന്ന് നടന്ന യോഗം പുറനാട്ടുകര രാമകൃഷ്ണ മഠം പ്രസിഡന്റ് സ്വാമി സദ്ഭവാനനന്ദ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് സന്തോഷ് ബോമ്പൻ അദ്ധ്യക്ഷനായി.
ജീവകാരുണ്യ പ്രവർത്തകൻ വിപിൻ, പാറമേക്കാട്ടിൽ ട്രസ്റ്റ് രക്ഷാധികാരി, ശിവരാമൻ കോമത്തുകാട്ടിൽ, ട്രസ്റ്റ് സെകട്ടറി മണി മേനോൻ, ബൈജു ചെല്ലിക്കര, വിജയൻ പഴായി, കെ.എം. ഹരിദാസ്, ഹരിനാഥ് കൊറ്റായിൽ, ഷാജു പുതുപ്പുള്ളി, വടുതല നാരയണൻ എന്നിവർ സംസാരിച്ചു.
ട്രസ്റ്റ് അംഗങ്ങളുടെ മക്കളിൽ ഉന്നതവിജയം കരസ്ഥമാക്കിയവർക്ക് യോഗത്തിൽ അവാർഡ് വിതരണം നടത്തി.