1

വടക്കാഞ്ചേരി: കലാമണ്ഡലത്തിലെ അദ്ധ്യാപികയും, പ്രശസ്ത മോഹിനിയാട്ടം നർത്തകിയുമായിരുന്ന കലാമണ്ഡലം സത്യഭാമ അനുസ്മരണവും ഗുരുസ്മൃതിയും കലാമണ്ഡലം കൂത്തമ്പലത്തിൽ നടന്നു. കലാമണ്ഡലം രജിസ്ട്രാർ ഡോ. പി. രാജേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഡീൻ ഒഫ് ഫാക്കൽറ്റി ഡോ. കലാമണ്ഡലം സുഗന്ധി അദ്ധ്യക്ഷയായി. ജോർജ് എസ്‌. പോൾ അനുസ്മരണ പ്രഭാഷണം നടത്തി.

കലാമണ്ഡലം ഭരണ സമിതി അംഗം ഡോ. എൻ.ആർ. ഗ്രാമപ്രകാശ്, കലാമണ്ഡലം ഹൈമാവതി, വി. വേണുഗോപാൽ അക്കാഡമിക്ക് കോ- ഓർഡിനേറ്റർ കലാമണ്ഡലം അച്യുതാനന്ദൻ, നിള ക്യാമ്പസ് ഡയറക്ടർ ഡോ. രജിത രവി, വി. കലാധരൻ, നൃത്ത വിഭാഗം വകുപ്പ് അദ്ധ്യക്ഷ കലാമണ്ഡലം സംഗീത, കലാമണ്ഡലം വിദ്യ റാണി എന്നിവർ സംസാരിച്ചു. തുടർന്ന് കലാമണ്ഡലം വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും അരങ്ങേറി.