 
ചെറുതുരുത്തി: ചെറുതുരുത്തി പി.എൻ.എൻ.എം ആയുർവേദ കോളേജും ജപ്പാനിലെ ചിബാ സിറ്റി ഹിമാലയൻ യോഗ്ശാലയുമായി ധാരണാപത്രം ഒപ്പുവച്ചു. ആയുർവേദ വിദ്യാഭ്യാസം, മെഡിക്കൽ ടൂറിസം, ആയുർവേദ ഉത്പന്നങ്ങളുടെ കയറ്റുമതി എന്നിവയിലാണ് ധാരണയായത്. ഭാവിയിൽ ആയുർവേദത്തിന് ജപ്പാനിൽ വലിയ വിപണി ലഭിക്കുമെന്ന് സംഘത്തെ നയിക്കുന്ന നാനാ മൊറൊക്കോ അഭിപ്രായപ്പെട്ടു. ആയുർവേദത്തിന്റെ തനിമ നഷ്ടപ്പെടുത്താതെ പി.എൻ.എൻ.എം കോളേജ് ചെയ്യുന്ന സേവനങ്ങളെ സംഘം അഭിനന്ദിച്ചു. കോളേജ് ഡയറക്ടർ സന്ധ്യ മണ്ണത്ത്, വൈസ് പ്രിൻസിപ്പൽ ഡോ. ജിജി മാത്യു, പി.ജി. ഡീൻ ഡോ. പി. രതീഷ്, ഡോ. അനു മാത്യൂ, ജപ്പാൻ സംഘാംഗങ്ങൾ എന്നിവർ സംബന്ധിച്ചു.