 അഭിനവിന് കയ്പമംഗലം പഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി സൈക്കിൾ കൈമാറുന്നു.
അഭിനവിന് കയ്പമംഗലം പഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി സൈക്കിൾ കൈമാറുന്നു.
കയ്പമംഗലം: ആറാം ക്ലാസ് വിദ്യാർത്ഥിയായ അഭിനവിന് സൈക്കിളിൽ സ്‌കൂളിലെത്തണം. പക്ഷേ സ്വന്തമായി സൈക്കിളില്ല. തന്റെ ആഗ്രഹം അയൽവാസിയായ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിനെ അറിയിച്ചു. ഒരു പഴയ സൈക്കിളെങ്കിലും തന്ന് സഹായിക്കണമെന്നായിരുന്നു അഭിനവിന്റെ ആവശ്യം. രാവിലെ പഴയ സൈക്കിൾ ചോദിച്ചെത്തിയ അഭിനവിനെ തേടി വൈകിട്ട് തന്നെ പുത്തൻ സൈക്കിൾ വീട്ടിലെത്തി. കൈമാറാൻ പഞ്ചായത്ത് പ്രസിഡന്റും. ശോഭ സുബിൻ നേതൃത്വം നൽകുന്ന സ്മാർട്ട് കയ്പമംഗലം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് അഭിനവിന് സൈക്കിൾ സമ്മാനിച്ചത്. ഇൻകാസ് ജില്ലാ സെക്രട്ടറിയായ റിയാസ് ചെന്ത്രാപ്പിന്നിയാണ് ഇതിനുള്ള തുക സുബിനെ ഏൽപ്പിച്ചത്. കയ്പമംഗലം പഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി സൈക്കിൾ കൈമാറി. കെ.എഫ്. ഡൊമിനിക്ക്, സി.ജെ. ജോഷി, ബീന സുരേന്ദ്രൻ, പ്രവിത ഉണ്ണിക്കൃഷ്ണൻ, മണി ഉല്ലാസ്, ജിനൂപ്, ഉല്ലാസ്, മുഹമ്മദ്, നജീബ്, ഷാജി തുടങ്ങിയവർ സന്നിഹിതരായി. കാൻസർ രോഗികൾക്ക് നൽകാനായി കഴിഞ്ഞ ഏതാനും മാസങ്ങളായി അഭിനവ് മുടി നീട്ടി വളർത്തുന്നുമുണ്ട്.