 മെറിറ്റ് ഡേ ആഘോഷം എം.യു. ഷിനിജ ഉദ്ഘാടനം ചെയ്യുന്നു.
മെറിറ്റ് ഡേ ആഘോഷം എം.യു. ഷിനിജ ഉദ്ഘാടനം ചെയ്യുന്നു.
കൊടുങ്ങല്ലൂർ: വിജയശതമാനത്തിൽ സർക്കാർ വിദ്യാലയങ്ങളിൽ സംസ്ഥാന തലത്തിൽ നാലാം സ്ഥാനവും ജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും നിലനിറുത്തിയ കൊടുങ്ങല്ലൂർ കെ.കെ.ടി.എം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിന്റെ മെറിറ്റ് ഡേ ആഘോഷം നഗരസഭ ചെയർപേഴ്‌സൺ എം.യു. ഷിനിജ നിർവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ അദ്ധ്യക്ഷനായി. പി.ടി.എ പ്രസിഡന്റ് പി.എച്ച്. അബ്ദുൾ റഷീദ് ആമുഖഭാഷണം നടത്തി. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ടി.വി. മദനമോഹൻ മുഖ്യാതിഥിയായി. എസ്.എസ്.എൽ.സിയിൽ ഫുൾ എ പ്ലസ് നേടിയ എൺപത് കുട്ടികളെയും പ്ലസ് ടുവിന് ഫുൾ എ പ്ലസ് നേടിയ ഇരുപത്തിയഞ്ച് കുട്ടികളേയും അനുമോദിച്ചു. സാഹിത്യ മികവിന് സംസ്ഥാന തലത്തിൽ പുരസ്‌കാരം ലഭിച്ച ഹയർ സെക്കൻഡറി അദ്ധ്യാപകൻ ഹനീഫ ചുങ്കശ്ശേരിയേയും സംസ്ഥാന സ്‌കൂൾ വിക്കി പുരസ്‌കാരം നേടാൻ സഹായിച്ച സ്‌കൂൾ വിക്കി കോ- ഓർഡിനേറ്റർ അരുണിനെയും, ജില്ലയിലെ മികച്ച ഷോർട്ട് ഫിലിം അവാർഡ് നേടാൻ പ്രവർത്തിച്ച ഫെബിനയേയും ചടങ്ങിൽ ആദരിച്ചു. പ്രിൻസിപ്പൽ ആശ ആനന്ദ് സ്വാഗതവും ഹെഡ്മിസ്ട്രസ് പി. സ്മിത നന്ദിയും പറഞ്ഞു.