മറ്റത്തൂർ: കോടാലി - ഓവുങ്ങൽ ജംഗ്ഷൻ മുതൽ വെള്ളിക്കുളങ്ങര വരെയുള്ള റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടെയും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും ഭൂമി നഷ്ടപ്പെടുന്ന ഭൂഉടമകളുടെയും സംയുക്ത യോഗം നടന്നു. ഓവുങ്ങൽ ജംഗ്ഷൻ മുതൽ വെള്ളിക്കുളങ്ങര വരെ 10 മീറ്റർ വീതിയിൽ റോഡ് വികസിപ്പിക്കാൻ തീരുമാനിച്ചു. മറ്റത്തൂർ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ കെ.കെ. രാമചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രഞ്ജിത്ത്, മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സരിത രാജേഷ്, ജെനീഷ് പി. ജോസഫ്, പഞ്ചായത്ത് സെക്രട്ടറി എം. ശാലിനി, പി.കെ. ശിവരാമൻ, ടി.എം. ചന്ദ്രൻ, സി.യു. പ്രിയൻ, ശ്യാം ദാസ്, പ്രഭു ചാണശ്ശേരി, കെ.എം. ശിൽപ്പ, ഐ.എസ്. മൈഥിലി തുടങ്ങിയവർ പങ്കെടുത്തു.
തീരുമാനങ്ങൾ