
ഒല്ലൂർ: തൈക്കാട്ടുശ്ശേരി വൈദ്യരത്‌നം ആയുർവേദ കോളേജിൽ നടന്നുവരുന്ന ആരോഗ്യ സർവകലാശാല കലോത്സവത്തിൽ കോട്ടയം ഗവ.മെഡിക്കൽ കോളേജ് 102 പോയന്റോടെ മുന്നേറ്റം തുടരുന്നു. പാലക്കാട് വിഷ്ണു ആയുർവേദ കോളേജ് 80 പോയന്റോടെ രണ്ടാം സ്ഥാനത്തും ഒല്ലൂർ വൈദ്യരത്‌നം ആയുർവേദ കോളേജ് 45 പോയന്റോടെ മൂന്നാം സ്ഥാനത്തും നിൽക്കുന്നു. വ്യക്തിഗത മത്സരത്തിൽ ഭരതനാട്യത്തിൽ അർച്ചന രാജ് (വെദ്യരത്‌നം കോളേജ് ഒല്ലൂർ ) ഒന്നാം സ്ഥാനവും ഗസൽ മ്യൂസിക്കിൽ പി.എസ്.മണിലാൽ (പി.എൻ.എൻ.എം ആയുർവേദ കോളേജ്, ഷൊർണ്ണൂർ) ഒന്നാം സ്ഥാനവും കരസ്ഥമാക്കി. വട്ടപ്പാട്ട് മത്സരത്തിൽ വിഷ്ണു ആയുർവേദ കോളേജ് സ്ഥാനവും നേടി. കഴിഞ്ഞ ദിവസം നടന്ന ഗാനമേളയിൽ വൈദ്യരത്‌നം കോളേജ് ഒന്നാം സ്ഥാനം നേടി. മത്സരങ്ങൾ ഇന്ന് സമാപിക്കും.