ഗുരുവായൂർ: നഗരസഭാ പരിധിയിൽ അലഞ്ഞ് തിരിയുന്ന തെരുവ് നായ്ക്കൾക്കുള്ള വാക്‌സിനേഷന് ഇന്ന് തുടക്കമാകുമെന്ന് നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസ് അറിയിച്ചു. രാവിലെ എട്ടിന് നഗരസഭാ ഇന്ദിരാഗാന്ധി ടൗൺഹാൾ വളപ്പിൽ നിന്നാണ് വാക്‌സിനേഷൻ തുടക്കമാകുക.

നഗരസഭാതല എ.ബി.സി മോണിറ്ററിംഗ് കമ്മിറ്റിയാണ് ഇന്ന് മുതൽ നഗരസഭാ പരിധിയിൽ അലഞ്ഞ് തിരിയുന്ന തെരുവ് നായ്ക്കൾക്കുള്ള വാക്‌സിനേഷൻ നൽകാൻ തീരുമാനിച്ചത്. വെറ്ററിനറി വകുപ്പുമായി സഹകരിച്ചാണ് വാക്‌സിനേഷൻ നടപ്പിലാക്കുന്നത്.

വൈസ് ചെയർമാൻ അനിഷ്മ ഷനോജ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ എ.എം. ഷെഫീർ, എ. സായിനാഥൻ, എ.എസ്. മനോജ്, ഷൈലജ സുധൻ, സെക്രട്ടറി ബീന. എസ്. കുമാർ തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.