collector-metting
പെരിങ്ങോട്ടുകര - അന്തിക്കാട് - കാഞ്ഞാണി റോഡ് സഞ്ചാര്യയോഗ്യമാക്കുന്നതിന് കളക്ടറുടെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗം.

കളക്ടറുടെ സാന്നിദ്ധ്യത്തിൽ യോഗം ചേർന്നു

പെരിങ്ങോട്ടുകര: പെരിങ്ങോട്ടുകര - അന്തിക്കാട് - കാഞ്ഞാണി റോഡ് സഞ്ചാര്യയോഗ്യമാക്കുന്നതിന് കളക്ടറുടെ സാന്നിദ്ധ്യത്തിൽ യോഗം ചേർന്നു.

മഴ പൂർണമായും മാറിയാൽ റോഡ് ടാർ ചെയ്യാനും, റോഡ് സഞ്ചാരയോഗ്യമാക്കിയതിന് ശേഷം മാത്രം കുടിവെള്ള വിതരണത്തിനായുള്ള ഡിസ്ട്രിബ്യൂഷൻ പൈപ്പുകൾ സ്ഥാപിക്കാനും യോഗത്തിൽ തീരുമാനമായി. ഇന്ന് മുതൽ പ്രവൃത്തി ആരംഭിക്കും. അമൃത് കുടിവെള്ള പദ്ധതിയുടെയും, അന്തിക്കാട്, ചാഴൂർ, താന്ന്യം കുടിവെള്ള പദ്ധതിയുടെയും പമ്പിംഗ് സ്റ്റേഷനുകളിൽ നിന്ന് ടാങ്കുകളിലേക്കുള്ള പൈപ്പിടുന്ന പ്രവൃത്തി പൂർത്തികരിച്ചു കഴിഞ്ഞതായി യോഗം വിലയിരുത്തി. യോഗത്തിൽ സി.സി മുകുന്ദൻ എം.എൽ.എ, കളക്ടർ ഹരിത വി. കുമാർ, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. കൃഷ്ണകുമാർ, ചാഴൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ഇന്ദുലാൽ, അന്തിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി രാമൻ, താന്ന്യം പഞ്ചായത്ത് പ്രസിഡന്റ് രതി അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.

യോഗ തീരുമാനങ്ങൾ