 
തൃശൂർ: കേരള നിയമസഭയുടെ സ്ത്രീകളുടെയും ട്രാൻസ്‌ജെൻഡറുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച സമിതി 19ന് രാവിലെ പത്തിന് ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. സമിതിയുടെ പരിഗണനയിലുള്ള വിവിധ ഹർജികളിൽ പരാതിക്കാരിൽ നിന്നും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്നും തെളിവെടുപ്പ് നടത്തും. സമിതിയുടെ പ്രവർത്തന പരിധിയിൽ വരുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട വ്യക്തികൾ, സന്നദ്ധ സംഘടനകൾ എന്നിവരിൽ നിന്നുള്ള പരാതികൾ യോഗത്തിൽ സ്വീകരിക്കും. വ്യക്തികൾക്കും സംഘടനാ പ്രതിനിധികൾക്കും യോഗത്തിൽ പരാതി രേഖാമൂലം സമർപ്പിക്കാം.