1
സെപ്തംബർ 10നും 13നും മിന്നൽ ചുഴയിൽ കൃഷി നശിച്ചത് സംബന്ധിച്ച് കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്ത.

തൃശൂർ: കാലവർഷക്കെടുതിയിലും പ്രകൃതി ക്ഷോഭത്തിലും കൃഷിനാശം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകുന്നതിൽ മെല്ലെപ്പോക്ക്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ലഭിച്ച അപേക്ഷകളിൽ പോലും തുക കൊടുത്തുതീർക്കാതെ കൃഷി വകുപ്പ് കർഷകരെ വലയ്ക്കുന്നു.

3300ലേറെ കർഷകർക്കാണ് ഒരു വർഷമായിട്ടും സഹായം ലഭിക്കാത്തത്. 2020 - 21 സാമ്പത്തിക വർഷത്തിൽ മാർച്ച് 31 വരെയുള്ള കണക്കുപ്രകാരം മാത്രം കൊടുത്തുതീർക്കാനുള്ളത് 1.56 കോടി രൂപയാണ്. കഴിഞ്ഞ എട്ടുമാസത്തിനിടെ കൃഷിനാശം ഉണ്ടായവർക്കും ധനസഹായം നൽകാനുണ്ട്. ഇതും ഒന്നര കോടിയിലേറെ രൂപ വരും.

ഈ വർഷകാലത്ത് ജില്ലയിൽ എട്ടോളം സ്ഥലങ്ങളിൽ മിന്നൽ ചുഴലി ഉണ്ടായിരുന്നു. ഇതിൽ മാത്രം ലക്ഷക്കണക്കിന് രൂപയുടെ കൃഷി നാശമുണ്ടായി. ഓണത്തിനു മുൻപുണ്ടായ ശക്തമായ മഴയിലും ചുഴലിയിലും വിളവെടുക്കാറായ കുലച്ച പതിനായിരക്കണക്കിന് വാഴകൾ ഉൾപ്പെടെ നശിച്ചിരുന്നു. ഇതിലെല്ലാം അപേക്ഷ നൽകി ധനസഹായത്തിന് കാത്തുകിടക്കുകയാണ് കർഷകർ.

ലഭിച്ചത് ദുരന്ത നിവാരണ ഫണ്ട്

കൃഷിവകുപ്പ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൃഷിനാശം ഉണ്ടായവർക്ക് ലഭിച്ചത് ദുരന്ത നിവാരണ ഫണ്ടിൽ നിന്നുള്ള സഹായം മാത്രം. കഴിഞ്ഞ സാമ്പത്തിക വർഷം 3309 പേർക്ക് ഇതുപ്രകാരം ലഭിച്ചത് 99.27 ലക്ഷം രൂപ മാത്രം. പലർക്കും ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായെങ്കിലും നേരിയ തുക മാത്രമാണ് സഹായം ലഭിച്ചത്.


സഹായം ലഭിക്കാനുള്ളത് 5618 പേർക്ക്

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ സഹായം ലഭിക്കാനുള്ള 3309 പേരും ഏപ്രിൽ 31 മുതൽ സെപ്തംബർ 13 വരെയുള്ള അപേക്ഷകരായ 2209 പേരടക്കം 5618 പേരാണ് സഹായം കാത്തിരിക്കുന്നത്. സഹായത്തിനായി നിരവധിതവണയായി കർഷകർ ബന്ധപ്പെട്ട ഓഫീസുകളിൽ കയറിയിറങ്ങുന്നു. അതേസമയം സർക്കാർ സഹായം ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

സഹായം നൽകാനുള്ള തുക