mini
ജി​ല്ലാ​ ​വാ​ക്‌​സി​ൻ​ ​ആ​ൻ​ഡ് ​ഫാ​മി​ലി​ ​വെ​ൽ​ഫ​യ​ർ​ ​സ്റ്റോ​ർ​ ​ശി​ലാ​സ്ഥാ​പ​ന​വും​ ​ആ​രോ​ഗ്യ​ ​വ​കു​പ്പ് ​പു​ര​സ്‌​കാ​ര​ങ്ങ​ളു​ടെ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​വി​ത​ര​ണ​വും​ റ​വ​ന്യൂ​മ​ന്ത്രി​ ​കെ.​ ​രാ​ജ​ൻ ഉദ്ഘാടനം ചെയ്യുന്നു.ടി.എൻ. പ്രതാപൻ എം.പി തുടങ്ങിയവർ സമീപം.

തൃശൂർ: കൊവിഡ് ഉൾപ്പെടെയുള്ള പ്രതിസന്ധികളെ നേരിടാൻ കൃത്യമായ ആരോഗ്യപദ്ധതികൾ വേണമെന്ന് റവന്യൂമന്ത്രി കെ. രാജൻ. പുതിയ പഞ്ചവത്സര പദ്ധതിയിൽ സർക്കാർ ഏറ്റവും ശ്രദ്ധയോടെ ഏറ്റെടുക്കാൻ തീരുമാനിച്ച പ്രവർത്തനങ്ങളിൽ ഒന്ന് ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു. ജില്ലാ വാക്‌സിൻ ആൻഡ് ഫാമിലി വെൽഫയർ സ്റ്റോർ ശിലാസ്ഥാപനവും ആരോഗ്യ വകുപ്പ് പ്രഖ്യാപിച്ച പുരസ്‌കാരങ്ങളുടെ സർട്ടിഫിക്കറ്റ് വിതരണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയിൽ 17 ആരോഗ്യ സ്ഥാപനങ്ങൾ നാഷണൽ ക്വാളിറ്റി അഷ്വറൻസ് നിലവാരത്തിലേക്ക് ഉയർന്നിട്ടുണ്ട്. 13 സ്ഥാപനങ്ങൾക്കുള്ള എൻ.ക്യു.എസ്, 9 സ്ഥാപനങ്ങൾക്കുള്ള ക്യാഷ് സർട്ടിഫിക്കറ്റും 2019 - 20, 2020 - 21 കാലയളവിൽ കായകൽപ്പ് അംഗീകാരം നേടിയ ആരോഗ്യ സ്ഥാപനങ്ങൾക്കുള്ള സർട്ടിഫിക്കറ്റും വിതരണം ചെയ്തു.

പടിഞ്ഞാറെക്കോട്ടയിൽ നടന്ന ചടങ്ങിൽ ടി.എൻ. പ്രതാപൻ എം.പി അദ്ധ്യക്ഷനായി. വാക്‌സിൻ ആൻഡ് ഫാമിലി വെൽഫയർ സ്റ്റോർ യാഥാർത്ഥ്യമാകുന്നതോടെ വാക്‌സിനുകൾ സ്വീകരിക്കുന്നതിന് സ്ഥിരം സംവിധാനമില്ലെന്ന പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. ടി.കെ. ജയന്തി റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. ടി.പി. ശ്രീദേവി, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. യു.ആർ. രാഹുൽ തുടങ്ങിയവർ പങ്കെടുത്തു.

ജില്ലയ്ക്കായി വാക്‌സിൻ ആൻഡ് ഫാമിലി വെൽഫയർ സ്റ്റോർ ഒരുങ്ങുന്നു. പടിഞ്ഞാറെക്കോട്ട സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിന് സമീപത്താണ് കെട്ടിടം ഉയരുക. ആവശ്യമായ മുഴുവൻ വാക്‌സിനും സൂക്ഷിക്കാനും വിതരണം ചെയ്യാനും സംവിധാനമുണ്ടാകും. നിലവിൽ ഡി.എം.ഒ. ഓഫീസിലാണ് വാക്‌സിൻ സ്റ്റോർ. മൂന്ന് മാസത്തേക്ക് ജില്ലയ്ക്ക് ആവശ്യമായ മുഴുവൻ വാക്‌സിനും കുടുംബക്ഷേമ വകുപ്പിന്റെ മരുന്നുകളും 25 ശതമാനം അധിക സ്റ്റോക്കോടു കൂടി സൂക്ഷിക്കാം.