വടക്കാഞ്ചേരി: കുമരനെല്ലൂർ വില്ലേജിലെ 12-ാം ഡിവിഷനിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട കൊടക്കാടത്ത് കുമാരിയുടെ വീട് നിർമ്മാണം കരാറുകാരൻ നിർമ്മാണം പാതിവഴിയിൽ നിറുത്തിവച്ച സംഭവത്തിൽ കരാറുകാരനെതിരെ കോടതി കേസെടുക്കും. വീട്ടമ്മ കുമാരി തലപ്പിള്ളി ലീഗൽ അതോറിറ്റി സർവീസസിൽ പരാതി നൽകി. പരാതി സ്വീകരിച്ച വടക്കാഞ്ചേരി കോടതി നടപടി സ്വീകരിക്കാമെന്ന് മറുപടി നൽകി. കേസിനായി അഭിഭാഷകനെ നിയോഗിക്കാൻ ഉത്തരവിടണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വടക്കാഞ്ചേരി പൊലീസിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിൽ രമണി ഇന്നലെ ലീഗർ സർവീസ് അതോറിറ്റി സർവീസസിൽ പരാതി സമർപ്പിച്ചത്. രണ്ട് ഘട്ടങ്ങളിലായി കരാറുകാർ വീട് നിർമ്മാണം പാതിവഴിയിൽ നിറുത്തിവച്ചത് മൂലം വീട്ടമ്മ കുമാരിക്കുണ്ടായ ദുരിതം സംബന്ധിച്ച് കേരളകൗമുദി കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു.