aaaa

സ്‌കൂൾതല വിജ്ഞാനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം അരിമ്പൂരിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ നിർവഹിക്കുന്നു.

അരിമ്പൂർ: ജില്ലാ പഞ്ചായത്ത്, പൊതുവിദ്യാഭ്യാസ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നിവയുടെ നേതൃത്വത്തിൽ നടക്കുന്ന സ്‌കൂൾതല വിജ്ഞാനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം അരിമ്പൂരിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.ബി. വല്ലഭൻ അദ്ധ്യക്ഷനായി. വിദ്യാഭ്യാസ ഉപ ഡയറക്ടർ ടി.വി. മദനമോഹൻ പോസ്റ്റർ പ്രകാശനം നടത്തി. ജില്ലാ കോ-ഓർഡിനേറ്റർ എം.വി. മധു, ജിമ്മി ചൂണ്ടൽ, അരിമ്പൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിമി ഗോപി, കെ.കെ. ഹരിദാസ് ബാബു, സാജൻ ഇഗ്‌നേഷ്യസ്, കെ. വിദ്യാസാഗർ, വി. ഉഷാകുമാരി കെ.എം. ഗോപിദാസൻ എന്നിവർ പ്രസംഗിച്ചു.