 
തൃശൂർ: ഇ.എൻ.ടി ഡോക്ടർമാരുടെ സംഘടനയായ അസോസിയേഷൻ ഒഫ് ഓട്ടോറിനോലെറിങ്കോളജിസ്റ്റ് ഒഫ് ഇന്ത്യയുടെ സംസ്ഥാന സമ്മേളനം വെള്ളിയാഴ്ച ലുലു ഹയാത്ത് കൺവെൻഷൻ സെന്ററിൽ തുടങ്ങുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഞായറാഴ്ച സമാപിക്കും. 750 ഓളം ഡോക്ടർമാർ പങ്കെടുക്കും. വെള്ളിയാഴ്ച ശസ്ത്രക്രിയ ശിൽപ്പശാല നടക്കും. ശനിയാഴ്ച 12.15 ന് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രശസ്ത ഇ.എൻ.ടി. സർജൻ ഡോ. സുബ്രഹ്മണ്യ അയ്യരെ ആദരിക്കും. പ്രബന്ധാവതരണം, മെഡിക്കൽ വിദ്യാർത്ഥികൾക്കായി പോസ്റ്റർ, ക്വിസ് മത്സരങ്ങൾ, മെഡിക്കൽ ഉപകരണങ്ങളുടെ പ്രദർശനം എന്നിവ ഉണ്ടാകും. ഞായറാഴ്ച കലാപരിപാടികളുടെ ഉദ്ഘാടനം സംവിധായകൻ സത്യൻ അന്തിക്കാട് നിർവഹിക്കും. പത്രസമ്മേളനത്തിൽ ഡോ. പി.ടി. അരുൺകുമാർ, ഡോ. ഇന്ദുധരൻ ആർമേനോൻ, ഡോഗോപികുമാർ എന്നിവർ പങ്കെടുത്തു.