എരുമപ്പെട്ടി: കടങ്ങോട് മണ്ടംപറമ്പിൽ തെങ്ങ് കടപുഴകി വീണ് വീടിന്റെ മേൽക്കൂര തകർന്നു. പുഴങ്കരയില്ലത്ത് ഇസ്മായിലിന്റെ വീട് മേഞ്ഞ ആസ്ബറ്റോസ് ഷീറ്റാണ് തകർന്നത്. ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. സമീപവാസിയായ മണികണ്ഠന്റെ വീട്ടുപറമ്പിലെ തെങ്ങാണ് കടപുഴകി മറിഞ്ഞത്. തകർന്ന ഷീറ്റ് വീണ് ഇസ്മായിലിന്റെ മകൻ അഫ്‌സലിന്റെ കൈയിന് മുറിവേറ്റിട്ടുണ്ട്. റോഡരികിലെ വൈദ്യുതിക്കാലും മുറിഞ്ഞ് വീണു.