1

തൃശൂർ: കോർപറേഷൻ സ്റ്റേഡിയം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പാലസ് ഗ്രൗണ്ട് വാക്കേഴ്‌സ് ക്ലബിന്റെ വാർഷികത്തിനു മുന്നോടിയായുള്ള കായിക മത്സരങ്ങൾ ഞായറാഴ്ച തുടങ്ങുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 7.30ന് മേയർ എം.കെ. വർഗീസ് ഉദ്ഘാടനം ചെയ്യും. 25ന് മത്സരങ്ങൾ സമാപിക്കും. നാലു ടീമുകളിലായി മുന്നൂറോളം പേർ പങ്കെടുക്കും. പത്രസമ്മേളനത്തിൽ എൻ. സുരേഷ് ബാബു, വി.വി. രാമസ്വാമി, സി.എ. എഡിസൺ, എം.വി.എം. ദിലീപ് കുമാർ, എം.എം.എ. റസാഖ് എന്നിവർ പങ്കെടുത്തു.