 
തൃശൂർ: ചരിത്ര യാത്രയായി മാറുന്ന ഭാരത് ജോഡോ പദയാത്ര ജില്ലയിലെ 2321 ബൂത്തുകളിൽ നിന്നും ബൂത്ത് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഒരു ബൂത്തിൽ നിന്നും 50 പേർ പങ്കെടുക്കുന്ന രീതിയിൽ, 2321 വാഹനങ്ങളിൽ പ്രവർത്തകർ പങ്കെടുക്കും. 5 റീച്ചുകളായി നടക്കുന്ന പദയാത്രയിൽ ഒരേസമയം 25,000 പ്രവർത്തകർ പങ്കെടുക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ അറിയിച്ചു. പദയാത്രയുടെ വിജയത്തിനായി വലിയ ക്രമീകരണങ്ങളാണ് തൃശൂർ ഡി.സി.സി ഒരുക്കുന്നത്.