ചേർപ്പ്: ഫുട്ബാൾ കളിക്കിടെ യുവാവിന് തെരുവ് നായയുടെ കടിയേറ്റു. വെങ്ങിണിശേരി സ്വദേശി ജിനുവിനാണ് കടിയേറ്റത്. ഇന്നലെ കണിമംഗലം വലിയാലുക്കൽ മൈതാനത്ത് ഫുട്‌ബാൾ കളിക്കുന്നതിനിടയിലാണ് സംഭവം. പന്ത് എടുക്കാൻ പോയപ്പോൾ അവിടെയുണ്ടായിരുന്ന നായ കാലിൽ കടിക്കുകയായിരുന്നുവെന്ന് പരിസരത്തുണ്ടായിരുന്നവർ പറഞ്ഞു. വലിയാലുക്കൽ മൈതാനിയിൽ തെരുവ് നായയുടെ ശല്യം വ്യാപകമാണെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അധികൃതർ അടിയന്തര നടപടിയെടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.