കൊടകര: കേബിൾ ടി.വി ടെക്‌നീഷ്യന് കടന്നലുകളുടെ കുത്തേറ്റു. പൈലവളപ്പിൽ ശരത്ത് (29)നാണ് കടന്നൽ കുത്തേറ്റത്. കാവുത്തറയിൽ വച്ചാണ് കൂട്ടത്തോടെ എത്തിയ കടന്നൽക്കൂട്ടം ശരത്തിനെ ആക്രമിച്ചത്. കേബിൾ ടി.വി ടെക്‌നീഷ്യനായ ശരത്ത് ഉച്ചയ്ക്ക് ഊണ് കഴിച്ചുകഴിഞ്ഞ് വരുന്നതിനിടെയായിരുന്നു കുത്തേറ്റത്്. കേരളവിഷന്റെ നെല്ലായിയിലെ കേബിൾ ടി.വി നെറ്റ്‌വർക്കിലെ ജീവനക്കാരാണ്. ശരത്തിനെ കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.