news-photo-
കൊമ്പൻ ഇന്ദ്രസെന്നിന് ഗുരുവായൂരപ്പൻ്റെ രൂപം ആലേഖനം ചെയ്ത പതക്കം അണിയിക്കുന്നു

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിലെ ഗജവീരൻ ഇന്ദ്രസെന്നിന് ആരാധകരുടെ സ്‌നേഹമുദ്രയായി ഗുരുവായൂരപ്പന്റെ രൂപം ആലേഖനം ചെയ്ത പതക്കം സമ്മാനിച്ചു. കിഴക്കെ ഗോപുരനടയിൽ നടന്ന ചടങ്ങിലായിരുന്നു ഇന്ദ്രസെന്നിന് ആദരവ് നൽകിയത്. ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയനും ക്ഷേത്രം തന്ത്രി പി.സി. ദിനേശൻ നമ്പൂതിരിപ്പാടും അഡ്മിനിസ്‌ട്രേറ്റർ കെ.പി. വിനയനും ചേർന്ന് ഇന്ദ്രസെന്നിനെ ശ്രീ ഗുരുവായൂരപ്പന്റെ പൂർണ രൂപമാർന്ന പതക്കം അണിയിച്ചു. ഇന്ദ്രസെൻ ആരാധകരുടെ നിറഞ്ഞ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്.