award

ചാലക്കുടി താലൂക്ക് ആശുപത്രിക്കുള്ള സർക്കാർ അവാർഡുകൾ മന്ത്രി കെ.രാജനിൽ നിന്ന് നഗരസഭാ ചെയർമാൻ എബി ജോർജിന്റെ നേതൃത്വത്തിൽ ഏറ്റുവാങ്ങുന്നു

ചാലക്കുടി: 2020-21 വർഷത്തെ കയകൽപ്പ, 2022 ലെ എൻ.ക്യു.എസ് റീ അക്രഡിറ്റേഷൻ എന്നീ അവാർഡുകൾ ചാലക്കുടി താലൂക്ക് ആശുപത്രിക്ക് കൈമാറി. തൃശൂരിൽ നടന്ന ചടങ്ങിൽ റവന്യു വകുപ്പ് മന്ത്രി കെ. രാജനാണ് അവാർഡുകൾ നഗരസഭാ ചെയർമാൻ എബി ജോർജിന് നൽകിയത്. ആരോഗ്യ കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.വി. പോൾ, ആശുപത്രി സൂപ്രണ്ട് എൻ.എ. ഷീജ എന്നിവർ സന്നിഹിതരായി.