 
കൊടുങ്ങല്ലൂർ: സി.ഐ.ടി.യു ജില്ലാ സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് കൊടുങ്ങല്ലൂർ ബസ് സ്റ്റാൻഡ് പരിസരത്ത് പ്രവർത്തനം ആരംഭിച്ചു. സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ. കണ്ണൻ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ പി.കെ. ചന്ദ്രശേഖരൻ അദ്ധ്യക്ഷനായി. സ്വാഗത സംഘം ട്രഷറർ കെ.കെ. അബീദലി, സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി എ.എസ്. സിദ്ധാർത്ഥൻ, നഗരസഭ വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ, മുസ്താക്ക് അലി, എം.ജി. കിരൺ, എ.പി. ജയൻ, പി.ജെ. ജോൺ, ടി.എസ്. ഗോപിനാഥൻ തുടങ്ങിയവർ പങ്കെടുത്തു. ഇതാദ്യമായാണ് സി.ഐ.ടി.യു ജില്ലാ സമ്മേളനത്തിന് കൊടുങ്ങല്ലൂർ വേദിയാകുന്നത്. ഒക്ടോബർ 28ന് പതാക, കൊടിമര ജാഥകളും 29, 30 തീയതികളിൽ മുൻസിപ്പൽ ടൗൺ ഹാളിൽ പ്രതിനിധി സമ്മേളനവും നടക്കും. 31ന് പ്രകടനം പൊതുസമ്മേളനം എന്നിവയോടെ സമ്മേളനം സമാപിക്കും.