jalolsavam-
കുഴിക്കൽകടവ് ജലോത്സവ ജേതാവായ പൊഞ്ഞനത്തമ്മയ്ക്കുള്ള ട്രോഫി ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ വിതരണം ചെയ്യുന്നു.

കയ്പമംഗലം: എടത്തിരുത്തി പൈനൂർ കുഴിക്കൽകടവ് ജലോത്സവത്തിൽ പൊഞ്ഞനത്തമ്മ ഒന്നാമതെത്തി ഡി.എം. പൊറ്റെക്കാട്ട് മെമ്മോറിയൽ റോളിംഗ് ട്രോഫി കരസ്ഥമാക്കി. മണവാളൻ രണ്ടാം സ്ഥാനവും, പമ്പാവാസൻ മൂന്നാം സ്ഥാനവും നേടി. കുഴിക്കൽകടവ് ബോട്ട് ക്ലബ് സംഘടിപ്പിച്ച ജലോത്സവത്തിൽ 14 സി ഗ്രേഡ് വള്ളങ്ങളാണ് മത്സരിച്ചത്. ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ സമ്മാനദാനം നിർവഹിച്ചു.

അടുത്ത വർഷം മുതൽ കുഴിക്കൽകടവ് ജലോത്സവത്തിന് സർക്കാർ സഹായം ലഭ്യമാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് വർണാഭമായ ജലഘോഷയാത്രയും നടന്നു.