കൊടുങ്ങല്ലൂർ: എ.ഐ.സി.സി മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര വിജയിപ്പിക്കുന്നതിനായി ഇതുവരെ നടത്തിയ പ്രവർത്തനങ്ങളെ വിലയിരുത്താൻ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ അവലോകന യോഗം നടന്നു. കൊടുങ്ങല്ലൂർ എസ്.എൻ.ഡി.പി ഹാളിൽ നടന്ന യോഗം ഡി.സി.സി വൈസ് പ്രസിഡന്റ് സി.ഒ. ജേക്കബ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ഡിൽഷൻ കൊട്ടേക്കാട്ട് അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി ടി.എം. നാസർ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. വി.എം. മൊഹിയുദ്ദീൻ ഭാരത് ജോഡോ യാത്രാ സന്ദേശം നൽകി. ബ്ലോക്കിലെ നാലു മണ്ഡലങ്ങളിൽ നിന്നായി രണ്ടായിരം പേരെ പങ്കെടുപ്പിച്ച് ഭാരത് ജോഡോ യാത്ര വൻ വിജയമാക്കി മാറ്റുവാൻ അവലോകന യോഗം തീരുമാനിച്ചു. നേതാക്കളായ ഇ.വി. സജീവൻ, ഇ.എസ്. സാബു, അയൂബ് കരൂപ്പടന്ന, പി.യു. സുരേഷ് കുമാർ, കെ.എച്ച്. വിശ്വനാഥൻ, ആന്റണി പയ്യപ്പിള്ളി, കെ.പി. സുനിൽകുമാർ, നിഷാഫ് കുരിയാപ്പിള്ളി, പി.എൻ. രാമദാസ് എന്നിവർ സംസാരിച്ചു.