football

ചാലക്കുടി അജന്ത ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ് സംഘടിപ്പിച്ച അഖില കേരള ഷൂട്ടൗട്ട് മത്സരത്തിലെ വിജയികൾക്ക് വില്ലിവൈറ്റ് ടൂത്ത് പേസ്റ്റ് കമ്പനി ചെയർമാൻ ജോണി മേച്ചേരി സമ്മാനദാനം നടത്തുന്നു.

ചാലക്കുടി: അജന്ത ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അഖില കേരള ഫുട്ബാൾ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. തൃശൂർ എസ്.ആർ ഫോർ ഒന്നാം സ്ഥാനം നേടി. വൈനോട്ട് ചെട്ടിക്കാടാണ് രണ്ടാം സ്ഥാനക്കാർ. പ്രസിഡന്റ് സി. മധുസൂദനന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ക്ലബ് ഉപദേശക സമിതി അംഗം ജോണി മേച്ചേരി സമ്മാനദാനം നിർവഹിച്ചു. നഗരസഭാ സ്ഥിരംസമിതി അദ്ധ്യക്ഷൻ അഡ്വ. ബിജു എസ്. ചിറയത്ത്, കൗൺസിലർ സൂസി സുനിൽ, സെക്രട്ടറി രജീഷ് കാളിവീട്ടിൽ ജിജൻ മത്തായി എന്നിവർ പ്രസംഗിച്ചു.