 നാട്ടിക പഞ്ചായത്തും തളിക്കുളം ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന നെൽക്കൃഷിയുടെ കൊയ്ത്തുത്സവ ചടങ്ങിൽ നിന്ന്.
നാട്ടിക പഞ്ചായത്തും തളിക്കുളം ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന നെൽക്കൃഷിയുടെ കൊയ്ത്തുത്സവ ചടങ്ങിൽ നിന്ന്.
തൃപ്രയാർ: നാട്ടിക പഞ്ചായത്തും തളിക്കുളം ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായുള്ള നെൽക്കൃഷിയുടെ കൊയ്ത്തുത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ് ഉദ്ഘാടനം ചെയ്തു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ.ജെ. കുര്യാക്കോസ് പദ്ധതി വിശദീകരിച്ചു. നാട്ടിക പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി ബാബു അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജൂബി പ്രദീപ്, പഞ്ചായത്ത് അംഗങ്ങളായ മണികണ്ഠൻ സി.എസ്, ഐഷാബി ജബ്ബാർ, ഗ്രീഷ്മ സുഖിലേഷ്, സെന്തിൽ കുമാർ, നിഖിത രാധാകൃഷ്ണൻ, കുടുംബശ്രീ ചെയർപേഴ്‌സൺ കമലം ശ്രീകുമാർ, കൃഷി ഓഫീസർ ശുഭ എൻ.വി എന്നിവർ സംബന്ധിച്ചു. ഷീജ കൊടപ്പുള്ളിയുടെ കൃഷിയിടത്തിലായിരുന്നു ചടങ്ങ്. പഞ്ചായത്തിലെ വിവിധ വാർഡുകളിലായി ആറ് ഹെക്ടർ സ്ഥലത്താണ് കൃഷി ചെയ്തിട്ടുള്ളത്. റെഡ് ത്രിവേണി, ജ്യോതി എന്ന ഇനം നെൽവിത്താണ് കൃഷി ചെയ്തത്.