തൃശൂർ: കൊവിഡ് കാലം നായ്ക്കളുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും മാറ്റം വരുത്തിയതായി മൃഗസംരക്ഷണ മേഖലയിലെ വിദഗ്ദ്ധർ. ലോക്ക്ഡൗൺ കാലത്ത് പലരും നായ്ക്കളെ വളർത്താൻ തുടങ്ങിയെങ്കിലും തെരുവുനായ്ക്കൾ സ്വൈരവിഹാരം നടത്തി.
ലോക്ക്ഡൗണിൽ തെരുവുനായ്ക്കൾ മനുഷ്യരുമായി ഇടപഴകുന്നത് കുറഞ്ഞു. ഹോട്ടലും കടകളും പൂട്ടിക്കിടന്നതിനാൽ ഭക്ഷണം കിട്ടാത്തവയിൽ പ്രകോപന സ്വഭാവം വളർന്നിരിക്കാമെന്ന് വിദഗ്ദ്ധർ പറയുന്നു. ലോക്ക്ഡൗൺ പിൻവലിച്ചതിനെ തുടർന്ന് തിരക്കേറിയപ്പോൾ ഇവ മനുഷ്യരോട് പ്രകോപനം കാണിക്കാൻ തുടങ്ങി. സംഘം ചേർന്നവ കടികൂടിയതിനാൽ പേവിഷബാധ കൂടുതൽ നായ്ക്കളിലേക്ക് പടർന്നിരിക്കാനുള്ള സാദ്ധ്യതയുമുണ്ട്. ലോക്ക്ഡൗൺ കാലത്ത് കൗതുകത്തിനായി നായ്ക്കളെ പരിപാലിച്ചവർ പിന്നീട് അവയെ ഉപേക്ഷിച്ചതും വിനയായി.
പൊതുസ്ഥലങ്ങളിൽ തള്ളുന്ന ഇറച്ചിക്കടകളിലെ പച്ചയിറച്ചി മാലിന്യവും അവയുടെ സ്വഭാവത്തിൽ മാറ്റമുണ്ടാക്കിയെന്നാണ് കണക്കുകൂട്ടൽ. മനുഷ്യരുമായുള്ള നിരന്തര സമ്പർക്കവും സസ്യാഹാരവും കഴിച്ചിരുന്ന നായ്ക്കൾക്ക് ഇപ്പോൾ പച്ചയിറച്ചി അവശിഷ്ടം സുലഭമാണ്. വേവിച്ചതിനേക്കാൾ പച്ചയിറച്ചി നായ്ക്കളിലെ മൃഗീയതയെ ഉണർത്തിയെന്നാണ് വിലയിരുത്തൽ.
പരിശീലിപ്പിച്ചാൽ പോരാളി
നാടൻ നായ്ക്കളെ പരിശീലിപ്പിച്ചാൽ ശല്യക്കാരായ നായ്ക്കളും വീട്ടുകാവലിനുള്ള കരുത്തരായ പോരാളികളാവും. മികച്ച പരിശീലനം നൽകിയാണ് നായ്ക്കളെ പൊലീസ് കുറ്റാന്വേഷണത്തിന് ഉപയോഗിക്കുന്നത്. നാടൻ ഇനങ്ങൾക്ക് ബ്രീഡ് നായ്ക്കളെ അപേക്ഷിച്ച് ഭക്ഷണം കുറവു മതി. പരിപാലനച്ചെലവും രോമവളർച്ചയും കുറവാണ്. കേരളത്തിലെ കാലാവസ്ഥയ്ക്ക് യോജിച്ചയാണ്. പ്രതിരോധശേഷിയും കൂടുതലാണ്.
നായ്ക്കളെ വളർത്തുമ്പോൾ