കൊടുങ്ങല്ലൂർ: പുല്ലൂറ്റ് കെ.കെ.ടി.എം ഗവ. കോളേജിലെ പൂർവ വിദ്യാർത്ഥികളുടെ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ സംഘടനയായ കെ.കെ.ടി.എം സീഡ്‌സ് മഹാകവി കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ 158-ാം ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് തമ്പുരാൻ സ്മൃതി, കൊടുങ്ങല്ലൂർ സബ് ജില്ലയിലെ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി കാവ്യാലപന മത്സരം, സാഹിത്യകാരന്മാർ പങ്കെടുക്കുന്ന കവി സമ്മേളനം തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കും. കൊടുങ്ങല്ലൂർ വിദ്വത് പീഠം സംസ്‌കൃത കോളേജിൽ ചടങ്ങുകളുടെ ഉദ്ഘാടനം സോപാനം ഉണ്ണിക്കൃഷ്ണൻ നിർവഹിക്കും. സീഡ്‌സ് പ്രസിഡന്റ് ആര്യ രാമചന്ദ്രൻ അദ്ധ്യക്ഷയാകും. കവിയും എഴുത്തുകാരനുമായ ബക്കർ മേത്തല കുഞ്ഞിക്കുട്ടൻ തമ്പുരാൻ അനുസ്മരണം നടത്തും. കവി സമ്മേളനം കവി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്‌സൺ എം.യു. ഷിനിജ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.