 പുല്ലൂറ്റ് സർവീസ് സഹകരണ ബാങ്ക് ആരംഭിച്ച നീതി ഹെൽത്ത് കെയറിന്റെ ഉദ്ഘാടനം ബെന്നി ബെഹന്നാൻ എം.പി നിർവഹിക്കുന്നു.
പുല്ലൂറ്റ് സർവീസ് സഹകരണ ബാങ്ക് ആരംഭിച്ച നീതി ഹെൽത്ത് കെയറിന്റെ ഉദ്ഘാടനം ബെന്നി ബെഹന്നാൻ എം.പി നിർവഹിക്കുന്നു.
കൊടുങ്ങല്ലൂർ: പുല്ലൂറ്റ് 611-ാം നമ്പർ സർവീസ് സഹകരണ ബാങ്ക് കരാർ വ്യവസ്ഥയിൽ നടപ്പിലാക്കുന്ന കോ- ഓപ്പറേറ്റീവ് നീതി ഹെൽത്ത് കെയർ സംവിധാനങ്ങളുടെ ഉദ്ഘാടനം ബെന്നി ബെഹന്നാൻ എം.പി നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് കെ.ജി. മുരളീധരൻ അദ്ധ്യക്ഷനായി. അലോപ്പതി, ആയുർവേദം, ഹോമിയോ വിഭാഗങ്ങൾക്കൊപ്പം സൈക്കോളജിസ്റ്റിന്റെ സേവനവും കേന്ദ്രത്തിൽ ലഭിക്കും. നീതി നിരക്കിൽ മെഡിക്കൽ ലാബ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. കാർഷിക വികസന ബാങ്ക് ചെയർമാൻ ടി.എം. നാസർ, നഗരസഭ പ്രതിപക്ഷ നേതാവ് ടി.എസ്. സജീവൻ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഒ.എൻ. ജയദേവൻ, കൗൺസിലർമാരായ സി. നന്ദകുമാർ, പി.എൻ. വിനയചന്ദ്രൻ, വി.എം. ജോണി, ഗിരിജ ശിവൻ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് സി.ആർ. പമ്പ സ്വാഗതവും, സെക്രട്ടറി ഇൻ ചാർജ് എം.കെ. അനിതകുമാരി നന്ദിയും പറഞ്ഞു.